Taste of Kerala

പാതയോരത്തെ പൊതിച്ചോർ രുചി

20 January 2023 , 5:17 PM

 

 

കൊല്ലം: പൊതിച്ചോർ നമ്മുടെ എല്ലാവരുടെയും ഗൃഹാതുര സ്മരണയാണ്. വാഴയിലയിൽ പൊതിഞ്ഞ ചോറിൻ്റെയും കറികളുടെയും രുചി ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരാരാണുള്ളത്. കൊല്ലത്ത് കരുനാഗപ്പള്ളി വഴി കടന്നു പോകുന്നവർക്ക് ഉച്ച സമയമാണെങ്കിൽ പൊതിച്ചോർ വാങ്ങി കഴിക്കാൻ അവസരമുണ്ട്.

കരുനാഗപ്പള്ളി ഹൈസ്കൂളിന് എതിർ വശം കോൺഗ്രസ് ഭവന് സമീപം 65 രൂപയ്ക്ക് വാഴയിലയിൽ മീൻ കറി ഉൾപ്പടെ രാവിലെ 11.30 മുതൽ ഉച്ച ഊണ് ലഭിക്കും. സ്പെഷ്യൽ മീൻ വറുത്തതിന് പണം വേറെയാണ്. സാമ്പാറ്, തോരൻ ,കക്കാ, മോര്, രസം പൊടിമീൻ , ചമ്മന്തി, അച്ചാറ് അടങ്ങിയതാണ് പൊതിച്ചോറ്. ജനശ്രീ മിഷന്റെ സംരംഭമായ ജൈവ ശ്രീ കൂട്ടായ്മയാണ് നടത്തിപ്പുകാർ.

ഇപ്പോൾ  ദിവസവും 50 മുതൽ 75 വരെ ഊണ് പാഴ്സലായി പോകുന്നുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. മുൻകൂട്ടി ഓർഡർ നൽകുന്നവർക്ക് കൂടൽ ഊണ് തയ്യാറാക്കിയും നൽകും. ചെറിയ വിലയിൽ സാധാരണക്കാർക്ക് ഭക്ഷണം വിളമ്പുന്ന ഈ സംരംഭത്തിന് പതിവ് ഉപഭോക്താക്കളാണ് ഏറെയും.