Taste of Kerala

വഴിയോരത്തെ ബിരിയാണി സ്വാദ്

11 September 2023 , 12:21 PM

 

 

 

ചേർത്തലയിൽ അർത്തുങ്കൽ ബൈപാസ് ന്റെ അടുത്ത്, ആലപ്പുഴ ബസ് പോവുന്ന റൂട്ടിൽ, ലെവൽ ക്രോസിന്റെ പടിഞ്ഞാറേവശം ഒരാൾ വണ്ടിയിൽ ബിരിയാണിയുമായി നിൽപ്പുണ്ട്!

നല്ല ബിരിയാണിയാണ്.

പൊതുവേ പലയിടത്തും ബിരിയാണിക്ക് 100 ന് മുകളിലാണ് വിലയെന്നിരിക്കേ ഇദ്ദേഹം 80 രൂപയ്ക്കാണ് ഇപ്പോഴും വിൽക്കുന്നത്!

ഉച്ചയ്ക്ക് വേറെ ഒരാൾ ഇതേ സ്ഥലത്ത് ബിരിയാണി വിക്കുന്നതിനാൽ, വൈകിട്ടാണ് ഈ ചങ്ങാതി ബിരിയാണിയുമായി വരുന്നത്.

അതുകൊണ്ട് രാത്രിയിലും ബിരിയാണി ചൂടോടെ കഴിക്കാം! 

6 മണി മുതൽ 8-9 മണി വരെ ചേട്ടൻ അവിടെ ഉണ്ടാവാറുണ്ട്!

 

ഇന്ന് ബിരിയാണി വാങ്ങാൻ നേരം അല്നേരം സംസാരിച്ചു...

കച്ചവടം വളരെ മോശമായിരുന്നു,

ചില ദിവസങ്ങളിൽ അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു!

 

ആ ഭാഗത്ത്‌ കൂടി പോവുന്നവർക്ക് ആർക്കേലും ബിരിയാണി വേണമെങ്കിൽ ദയവായി വാങ്ങിക്കണേ...

ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നതാണ്,

ആവുന്നത് പോലെ സഹായിക്കണം.

ഏതായാലും കൊടുത്ത പൈസ നഷ്ടമാവില്ല!!