Entertainment

ബറോസ് ഒരുങ്ങുന്നു; വിശേഷങ്ങളുമായി മോഹൻലാൽ

03 November 2023 , 12:30 PM

 

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമായ ബറോസ് പ്രദർശനത്തിനൊരുങ്ങുന്നു.  ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസ് സിനിമയുടെ അപ്‌ഡേഷന്‍ നാളെ വൈകിട്ട് 5 മണിക്ക് എത്തും എന്നാണ് താരം അറിയിച്ചത്. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.