07 May 2023 , 2:27 PM
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. നാനൂറോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും രാത്രി പത്ത് മണിക്കും ഇടയിലായിരിക്കും ജോലിസമയം.
*അപേക്ഷിക്കേണ്ട വിധം*
www.kcmd.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
*അവസാന തീയതി: മേയ് 7 ന് 5 മണി വരെ*
*ശമ്പളവും യോഗ്യതയും*
എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലിക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്/ അലവന്‍സുകള്‍/ ബത്ത എന്നിവയും ലഭിക്കും.
*അടിസ്ഥാന യോഗ്യത*
പത്താംക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം. പ്രായം: എച്ച്പിവി ലൈസന്‍സുള്ളവര്‍ക്ക് 35 വയസ്, എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്. ഹെവി വാഹന ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ വയസ് ഇളവിന് പരിഗണിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. കൂടാതെ രണ്ടുവര്‍ഷത്തേക്ക് 30000 രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികള്‍ ചെയ്യാത്തവരെ ജോലിയില്‍നിന്ന് പിരിച്ചുവിടും.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ആലപ്പുഴയില്‍ മെഗാ ജോബ് ഫെയര്‍ 16-ന്: 30 ഓളം പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് നിയമ..
04 July 2023 , 4:15 PM
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ തൊഴിലവസരം
30 June 2023 , 12:57 AM
നാളത്തെ പി.എസ്.സി പരീക്ഷയുടെ സമയം മാറ്റി
24 April 2023 , 2:31 PM
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകൾ
19 February 2023 , 8:29 PM
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത കൂടി തിരുത്താനുള്ള സംവിധ..
06 February 2023 , 2:02 PM
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM