education

ഇനി മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍

13 September 2023 , 6:19 PM

 

ആലപ്പുഴ: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി കുട്ടനാട്ടിലെ സ്‌കൂളുകളിലേയ്ക്ക് കടന്നുവരുന്നു. ഇതിന്‍െ്‌റ ആദ്യപടിയായി മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതി നടപ്പാക്കി.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപക രക്ഷകര്‍തൃ  സമിതിയും ഐകകണ്‌ഠേന നടപ്പിലാക്കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം വി പ്രിയ ടീച്ചര്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വേഷത്തില്‍ മാത്രമല്ല ചിന്താഗതിയിലും കാഴ്ചപ്പാടിലും ജെന്‍ഡര്‍ ന്യൂട്രല്‍ മനോഭാവം പാലിക്കുന്നത് സമൂഹത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുമെന്നും കുട്ടികളില്‍ വിശാലമായ ചിന്താഗതികള്‍ നല്‍കി സ്ത്രീപുരുഷ ലിംഗ സമത്വം എന്ന ആശയം നിലനിര്‍ത്തുവാന്‍ ന്യൂട്രല്‍ യൂണിഫോമിന് കഴിയുന്നു എന്നും പ്രിയ ടീച്ചര്‍ പറഞ്ഞു.

മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍

 

 

സ്ത്രീപുരുഷഭേദമന്യേ നാടിനും സമൂഹത്തിനും അവനവനുതന്നെയും നന്മയായി ജീവിക്കണമെന്ന് ആഹ്വാനമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കുന്നതിലൂടെ താങ്കള്‍ക്ക് ബോധ്യപ്പെടുന്നതെന്ന് കുട്ടികളുടെ പ്രതിനിധി കുമാരി എം എസ് പാര്‍വതി പറഞ്ഞു. പ്രിന്‍സിപ്പല്‍ സുരാജ് എസ്, പിടിഎ അംഗം വേണുഗോപാല്‍, അധ്യാപകരായ സാബു ജെ,  പവന്‍ ജോസ്, അജികുമാര്‍, വിജയശ്രീ, ഷീബ കെ ജി, ജിന്‍സി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.