health

കുക്കുബറുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്....... ഉപയോഗിക്കേണ്ട രീതികള്‍, അറിയാം....

Laavanya Lal

03 November 2023 , 4:10 PM

 

നമ്മുടെ ആരോഗ്യസംരക്ഷണത്തിന് മികച്ച പങ്കുവഹിക്കുന്നതിലൊന്നാണ് കുക്കുമ്പര്‍. ഇവ ജ്യൂസ് ആക്കി കുടിക്കുന്നതിലൂടെ പല ഗുണങ്ങളും നമുക്ക് ലഭിക്കും. അവയെന്തൊക്കെയെന്ന് നോക്കാം.....
ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു..ഇതു വഴി പെട്ടെന്നു തന്നെ ജലം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യുസിനു കഴിയും കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനുൂം ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

ബിപി പെട്ടെന്നു കുറയ്ക്കാന്‍

കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ ശക്തികേന്ദ്രമാണ് വെള്ളരിക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഈ പോഷകങ്ങള്‍ ഫലപ്രദമാണ്. വെളളരിക്കയിലെ പൊട്ടാസ്യം, ജലത്തിന്റെ അളവ് എന്നിവ കാരണവും അതിന്റെ ഡൈയൂററ്റിക് ഗുണങ്ങളും ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.


ലിവര്‍, കിഡ്നി ആരോഗ്യത്തിനും നല്ലത്

ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്.ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ലിവര്‍, കിഡ്നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.


ചര്‍മ്മത്തിന് അത്സുതകരമായ ഫലങ്ങള്‍

പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ ഒരു കലവറയാണ് കുക്കുമ്പര്‍ ജ്യൂസ്. ഇത് ചര്‍മ്മത്തിന് അത്ഭുതകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു.ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലെ സിലിക്കോണ്‍, സള്‍ഫര്‍ എന്നിവ മുടി വളര്‍ച്ചയ്ക്കു സഹായിക്കും.


തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴി

കലോറി തീരെയില്ലാത്ത കുക്കുമ്പര്‍ ജ്യൂസ് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ് . വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.നാരുകള്‍ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള ലയിക്കാത്ത നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നു.