Entertainment

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു, ബിപിൻ മേനോനും പ്രിയ മേനോനും അവാർഡ്

01 November 2023 , 1:45 PM

 

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഴു മ്യൂസിക്കൽ ആല്ബങ്ങളിലും , ഒരു ഷോർട് ഫിലിമിലുമായി ഗാനരചന,സംഗീത സംവിധാനം,ആലാപനം,കഥ,തിരക്കഥ, സംവിധാനം,അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിലെ സംഭാവനകൾ കണക്കിലെടുത്തു പ്രൈം അവാർഡ് ആയ "രത്ന" പുരസ്‌കാരത്തിനായി  ബിപിൻ മേനോൻ  തിരഞ്ഞെടുക്കപ്പെട്ടു.കാവാലം പുതിയറ പി ആർ പി മേനോൻറെയും . രമണി മേനോന്റെയും മകനാണ്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ "നൊസ്റ്റാൾജിയ" ആണ്  മികച്ച മ്യൂസിക് വീഡിയോ.പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രനും, ഗായിക പ്രിയ നായരും ചേർന്നു ആലപിച്ച ഗാനത്തിൻ്റെ രചന ബിപിൻ മേനോനും ബിന്ദു അനിൽകുമാറും ചേർന്നാണ്. സംഗീത സംവിധാനവും, സംവിധാനവും  അജിത് പിള്ളൈ ആണ്. പന്തളം മുടിയൂർക്കോണം ഹരിഭവനിൽ  ചെല്ലപ്പൻ പിള്ളൈയുടെയും ഗൗരികുട്ടിഅമ്മയുടെയും മകനാണ്.അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഇന്ദു അജിത്തും ,  ശിവദാസ് കളത്തിലും ആണ് നിർമ്മാതാക്കൾ.

അജിത്ത് പിള്ള

ശ്രാവണനിലാവ്, രാഗാർദ്രമായ് എന്നീ ആല്ബങ്ങളിലെയും  ഒരു കവർ സോങ്ങിലെയും  ഗാനങ്ങൾ പരിഗണിച്ചു  മികച്ച ഗായിക ആയി  പ്രിയ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു.ആലാപനത്തിനു പുറമെ, ഗാന രചയിതാവും, സംഗീത സംവിധായകയും ആണ് പ്രിയ. കാവാലം പുതിയറ പി ആർ കെ മേനോൻറെയും . ലക്ഷ്മി മേനോന്റെയും പുത്രിയും, പെരിങ്ങര അരുവിക്കൽ ശ്രീരാജിന്റെ ഭാര്യയും ആണ്.

Caption

 

നവംബർ 20 നു തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന അവാർഡ് നിശയിൽ വിജയികൾക്ക്‌ പുരസ്‌കാരങ്ങൾ കൈമാറും.