Spiritual

കൈനടി കരുമാത്ര ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് തിരുവുത്സവം 17ന്

13 July 2023 , 7:00 PM

 

ആലപ്പുഴ: വിഷരോഗ മുക്തിക്കും, ത്വക്ക് രോഗ ദുരിത നിവാരണത്തിനും, സര്‍പ്പദോഷപരിഹാരത്തിനും, പിതൃപൂജക്കും പ്രസിദ്ധമായ അപൂര്‍വ്വവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ കൈനടി കരുമാത്ര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് മഹോത്സവം 2023 ജൂലൈ 17 തിങ്കളാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

കരുമാത്രയില്‍ ജീവിച്ചിരുന്ന മഹാമാന്ത്രികനും പരമശിവന്റെ അംശാവതാരവുമായിരുന്ന ഇടിയച്ചന്റെയും അമ്മയുടെയും നാമധേയത്തിലാണ് വിഗ്രഹാരാധന ഇല്ലാത്തതും ജാതി മത ഭേദമന്യേ ദുരിത നിവാരണത്തിനായ് ഏതൊരു ഭക്തനും ദര്‍ശനം നടത്താവുന്നതുമായ ക്ഷേത്രം നിലനില്‍ക്കുന്നത്.

മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് പ്രസന്നമായ കാലാവസ്ഥയില്‍ കര്‍ക്കിടക വാവ് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ജൂലൈ 16 ഞായറാഴ്ച രാവിലെ മുതല്‍ ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, സോപാനസംഗീതം, ദേശ താലപ്പൊലി, തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ വിവിധ കലാപരിപാടികള്‍ നടക്കും. രാത്രി 9 മണിക്ക് പ്രസിദ്ധമായ 'വെള്ളംകുടി വയ്പ്പ് വഴിപാട് ( ഉണ്ണിയപ്പം നേദ്യം ) ന് ശേഷം നട അടയ്ക്കും..

ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5 ന് ക്ഷേത്ര നട തുറപ്പും തുടര്‍ന്ന് കര്‍ക്കിടക വാവ് ദര്‍ശനവും വിശേഷാല്‍ ഉണ്ണിയപ്പം പ്രസാദ വിതരണവും നടക്കും.

കോട്ടയം, ചങ്ങനാശ്ശേരി KSRTC ,Private സ്റ്റാന്‍ഡുകളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വീസുകളും ,ആലപ്പുഴയില്‍ നിന്ന് സ്‌പെഷ്യല്‍  ബോട്ട് സര്‍വീസുകളും ഉണ്ടാവുന്നതാണ്.