Taste of Kerala

നാടൻ വിഭവങ്ങളുമായി അസീസ് ഭായിയുടെ മദീന റസ്റ്റോറന്റ്

11 June 2023 , 1:12 PM

 

ഉപ്പോളം വരുമോ ഉപ്പിലിട്ടത്                                 അതൊന്നും.... നിക്ക്   ... അറിഞ്ഞൂടാ.                                                                 ..... ന്നാലും ഉപ്പിനെക്കാളും രുചി ഉപ്പിലിട്ടത്തിനാണ്!!!.                                                                                                                                        .                                             വെറൈറ്റി ഭക്ഷണങ്ങളുടെ കലവറ തീർക്കുന്ന തിരക്കിലാണ് വര്ഷങ്ങളായി മലയാളി ഹോട്ടൽ റെസ്റ്റോറന്റ് വ്യപാരികൾ.                                                                                            .                                                          .എന്നാൽ തനതു ശൈലിയിൽ നാടൻ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണങ്ങൾ പാകപ്പെടുത്തി ആളുകൾക്ക് കൊടുക്കുന്ന അസീസ് ഭായിയുടെ  മദീന റസ്റ്റോറന്റ്.       

 

                                               കൊച്ചി മധുര ഹൈവേയിൽ  കോതമംഗലത്തിനും ഊന്നുകല്ലിനും ഇടയിൽ കവളങ്ങാട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.  ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം  ഒട്ടും പ്രതീക്ഷിക്കാതെയാണ്  എത്തിപ്പെടുന്നത്.  ഇന്നിന്റെ കാലത്തിൽ നല്ല വയസ്സിന്റെ തെളിമയിൽ ന്യൂജൻ ട്രെൻഡ്  അറേബ്യൻ,  ചൈനീസ് ഭക്ഷണങ്ങൾ തേടി ഏത് അറ്റം വരെയും പോകുന്ന പുതുതലമുറ   നാടൻ ഭക്ഷണങ്ങൾ വൃത്തിയായി പാകം ചെയ്തു വിതരണം ചെയ്യുന്ന ഈ ഹോട്ടലിൽ ഒരിക്കലെങ്കിലും പോകേണ്ടത് തന്നെ.                                                                           . സ്ത്രീകളും കുട്ടികളും അടക്കം വലിയ തിരക്കാണ് ഞായറാഴ്ച ദിവസമായിട്ടും ഇവിടെ കാണാൻ കഴിഞ്ഞത്. ആഹാരം വിഷമായി മാറുന്ന ഈ കാലഘട്ടത്തിൽ തുറന്ന അടുക്കളയോടു കൂടി  പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും ഭക്ഷണം കഴിച്ചാൽ നിറയുന്നത് വയർ മാത്രമല്ല.                    മനസ്സ് കൂടിയാണ്                                            ഹോട്ടൽമദീന. 

(എഴുത്ത് കടപ്പാട്: ഷാജി പായിപ്ര)