CAREERS

ആലപ്പുഴയില്‍ മെഗാ ജോബ് ഫെയര്‍ 16-ന്: 30 ഓളം പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം

04 July 2023 , 4:15 PM

 

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ആലപ്പുഴ പുന്നപ്ര കാര്‍മ്മല്‍ പോളിടെക്നിക്കും സംയുക്തമായി നടത്തുന്ന മെഗാ ജോബ് ഫെയര്‍- ദിശ 2023 ജൂലൈ 16-ന് പുന്നപ്ര കാര്‍മല്‍ പോളിടെക്നിക്കല്‍ നടക്കും. സ്വകാര്യ മേഖലകളിലെ 30 ഓളം പ്രമുഖ സ്ഥാപനങ്ങള്‍ വ്യത്യസ്ത തസ്തികളിലേക്കുളള നിയമനം നടത്തും. പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. പ്രായം 35 വയസില്‍ താഴെ. ഫോണ്‍: 0477-2230624, 8304057735.