Taste of Kerala

കബീർക്കാ ബിരിയാണിയും ബീഫ് വീൽ ചോപ്സും

09 October 2022 , 9:49 AM

 

ലപ്പുറം കോട്ടക്കലെത്തിയാല്‍ ഏറ്റവും നല്ല ബീഫ് ബിരിയാണി കിട്ടുന്ന സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം. കബീർക്കാന്റെ ബിരിയാണി സെന്റർ. കോട്ടൽ - പറപ്പൂർ റൂട്ടിൽ നാഷണൽ ഡ്രൈവിംഗ് സ്കൂളിന് സമീപത്താണ് ഈ ഹോട്ടൽ. വേങ്ങര- കൂരിയാട് റോഡിൽ മണ്ണിപ്പിലാക്കലിലാണ് ഇവരുടെ മൈൻ ബ്രാഞ്ച്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഞങ്ങള്‍ ഹോട്ടലിലെത്തിയത്. അപ്പോഴാണ് ഹോട്ടലിന് പുറത്ത് ചിലരൊക്കെ പാർസലിനുള്ള കാത്തിരിപ്പിലാണ്. പുറത്ത് കണ്ട ചിലരോടായി ഇവിടത്തെ ഭക്ഷണത്തെ കുറിച്ച് ചോദിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായം 'സംഗതി ഉശാറാണ്'. ബീഫ് വീൽ ചോപ്സ് എന്ന അടിപൊളി ഐറ്റവും ഉണ്ടെന്ന് പറഞ്ഞു. രുചിക്കഥകളെല്ലാം കേട്ട് ഞങ്ങൾ നാല് പേരും തീൻമേശയിലേക്കിരുന്നു. ഹാഫ് ബീഫ് ബിരിയാണിയും ഹാഫ് മന്തിയും, രണ്ട് ബീഫ് വീൽ ചോപ്സും ഓർഡർ ചെയ്തു. ബീഫ് ബിരിയാണി ഒരു രക്ഷേം ഇല്ല, കോഴിക്കോട് കുറ്റിച്ചിറ ബിരിയാണി രുചി തന്നെ. ഇളയ ബീഫായത് കൊണ്ടാണെന്ന് തോന്നുന്നു രുചിക്കാര്യത്തിൽ മറുത്തൊരു വാക്കും പറയാനില്ല. ബീഫ് വീൽ ചോപ്സ് വറൈറ്റിയായി തോന്നി, ഇത്തിരി മധുരവും എരിവുമൊക്കെയായി ഒരു പുതിയ രുചിക്കൂട്ട്. ഏതായാലും ഈ വഴി പോകുന്നവർക്കൊന്ന് കഴിച്ച് നോക്കാം. ഇഷ്ടമാകുമെന്ന് ഉറപ്പ്. രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഹോട്ടലിന്റെ പ്രവൃത്തി സമയം. ബിരിയാണിക്ക് പുറമെ മന്തി, പൊറാട്ട, പൊരിച്ച പത്തിരി, ചപ്പാത്തി, ഗ്രിൽ ഐറ്റംസ്, ചിക്കൻ ഫ്രൈ തുടങ്ങിയ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും.

 

( എഴുത്ത് : ഫറൂഖ് ഇടത്തറ)