Taste of Kerala

പുന്നപ്രയും, ആലപ്പുഴയുമെന്നല്ല കടലും കടന്നൊഴുകുകയാണ് അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികളുടെ രുചിക്കൂട്ടിൻ്റെ മാഹാത്മ്യം.

05 February 2023 , 2:11 PM

 

അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികളുടെ കൈപ്പുണ്യം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ടേക്ക് എവേ മാത്രമായി തുടങ്ങിയ സംരംഭം തുടർന്ന് വീടിന് മുകൾ നിലയിൽ മനോഹരമായി അലങ്കരിച്ച ഒരു ആധുനിക റസ്റ്റോറൻറിൻ്റെ മാതൃകയിലേക്ക് മാറ്റുകയായിരുന്നു.

രുചി വൈവിധ്യങ്ങളുടെ നാടാണ് ആലപ്പുഴ. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും ആലപ്പുഴയുടെ പ്രകൃതി സൗന്ദര്യത്തോടൊപ്പം ഭക്ഷണവും ആഘോഷമാക്കുവാൻ സഞ്ചാരികൾ ഒഴുകിയെത്തുന്ന നാട്. കുട്ടനാടൻ വിഭവങ്ങളും, ഓണാട്ടുകര വിഭവങ്ങളും, കടൽ വിഭവങ്ങളുമടക്കം വിളമ്പുന്ന വൈവിധ്യമാർന്ന ധാരാളം ഭക്ഷണ ശാലകൾ നമുക്കുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി നാവിൽ കപ്പലോടും വിധം കൊതിയൂറുന്ന ചിക്കൻ വിഭവങ്ങളുമായി ഒരു ദമ്പതികൾ ഭക്ഷണ പ്രിയരെ കാത്തിരിപ്പുണ്ട് അതും ആലപ്പുഴ നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ മാത്രം അകലെ പുന്നപ്രയെന്ന ഗ്രാമത്തിൻ്റെ ഏതാണ്ട് ഹൃദയ ഭാഗത്ത്. കൃത്യമായി പറഞ്ഞാൽ പുന്നപ്ര പോലീസ് സ്റ്റേഷന് 150 മീറ്റർ മാത്രം നേരെ കിഴക്ക് പഴയനടക്കാവ് റോഡരികിലെ ആഷിക് മൻസിൽ എന്ന വീട്ടിൽ. ലോകമെങ്ങും കോവിഡ് കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നതിനാൽ  വിജയിക്കും എന്നുറപ്പില്ലാതിരുന്നിട്ടും 2020ൽ  ഇങ്ങനെയൊരു സംരംഭം സ്വന്തം ഭവനത്തിൽ തന്നെ തുടങ്ങുവാൻ അവർക്ക്  ഊർജ്ജം പകർന്നത് ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ദൃഢനിശ്ചയവും, തങ്ങളുടെ വിഭവങ്ങളുടെ രുചിയിലുള്ള അടിയുറച്ച വിശ്വാസവും മാത്രമായിരുന്നു. എന്നാൽ തുടക്കത്തിൽ ടേക്ക് എവേ മാത്രമായി തുടങ്ങിയ സംരംഭത്തിന് കാലം കരുതി വെച്ചതോ മിന്നുന്ന വിജയവും. അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികളുടെ കൈപ്പുണ്യം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ടേക്ക് എവേ മാത്രമായി തുടങ്ങിയ സംരംഭം തുടർന്ന് വീടിന് മുകൾ നിലയിൽ മനോഹരമായി അലങ്കരിച്ച ഒരു ആധുനിക റസ്റ്റോറൻറിൻ്റെ മാതൃകയിലേക്ക് മാറ്റുകയായിരുന്നു.

സ്വന്തം ഭവനത്തിൻ്റെ മുകൾ നില തന്നെ ഇതിൻ്റെ വിപുലീകരണ വേളയിലും തിരഞ്ഞെടുത്തതിനാൽ നഗരത്തിൻ്റെ തിരക്കും, ശബ്ദ കോലാഹലങ്ങളില്ലാതെ സ്വന്തം വീട്ടിലിരുന്നെന്ന പോലെ മേന്മയേറിയ ചിക്കൻ വിഭവങ്ങൾ രുചിയോടെ ഭക്ഷിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഇവിടുത്തെ ഗൃഹാതുരത ഉണർത്തുന്ന അന്തരീക്ഷം ഇവിടെയെത്തുന്ന എല്ലാവർക്കും ഇഷ്ടപ്പെടുമെന്നതാണ്. കൂടാതെ ഇവിടെ ഒരുക്കുന്ന ഓരോ വിഭവങ്ങളുടേയും മനം മയക്കുന്ന രുചിയുടെ രഹസ്യക്കൂട്ട് അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികൾ തയ്യാറാക്കുന്നതും താഴത്തെ നിലയിലുള്ള വീടിനുള്ളിൽ തന്നെയാണ്. ശുചിത്വം പൂർണ്ണമായും  ഉറപ്പുവരുത്തിക്കൊണ്ട് രുചിക്കായി കൃതൃമ ചേരുവകൾ ഒഴിവാക്കുക എന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ നല്ല ഭക്ഷണം മാത്രം നൽകണം എന്ന നിർബന്ധ ബുദ്ധിയാണ് ബ്രോസ്റ്റഡ് ജംങ്‌ഷൻ്റെ വിജയ രഹസ്യമെന്ന് അഷ്‌റഫും നൂർജ്ജഹാനും ഒരേ സ്വരത്തിൽ പറയും. ഫ്രൈഡ് ചിക്കനിൽ തുടങ്ങി ഇന്ന് വിപുലമായ മെനുവുമായി ദൂരെ ദേശങ്ങളിൽ നിന്ന് പോലും എത്തുന്നവരുടെ മനം കവരുന്ന സ്ഥാപനമായി ഇവിടം മാറണമെങ്കിൽ അതിന് പിന്നിൽ ശക്തമായ ഒരു കാരണവുമുണ്ടാകുമല്ലോ.. 

രുചിയുടെ വൈവിധ്യം മാത്രമല്ല ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിൽ അത്യാകർഷകമായ ഓഫറുകളും ഇവിടെ രുചി തേടിയെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. മിതമായ വിലയ്ക്ക് നല്ല ഭക്ഷണം അതും വളരെ മനോഹരമായ പശ്ചാത്തലത്തിൽ കൂടി ആകുമ്പോൾ ഇവിടെയെത്തുന്ന കുട്ടികൾ പോലും പറയും ബി ജെ  സൂപ്പറെന്ന്. ഒരിക്കലെങ്കിലും ഇവിടെയെത്തി ഭക്ഷണം ആസ്വദിച്ച് മടങ്ങിയവർ നൽകുന്ന വാമൊഴി പ്രചരണമാണ് ബ്രോസ്റ്റഡ് ജംഗ്ഷൻ്റെ പരസ്യമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും നല്ല ഭക്ഷണത്തിനായി ഇവിടം തിരക്കിപ്പിടിച്ച്  എത്തുന്നവരുടെ എണ്ണം ഓരോ ദിനവും വർദ്ധിക്കുകയാണ്. ഇതെക്കെ എങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചാൽ പത്തായത്തിൽ നല്ല നെല്ലുണ്ടെങ്കിൽ എലി അങ്ങ് പാലക്കാട്ടു നിന്നും ഇവിടെയെത്തുമെന്ന് അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികൾ രസകരമായി ഉത്തരം നൽകും. മായം ചേർക്കാതെ വൃത്തിയായി പാകം ചെയ്ത്  മാന്യമായ വിലയ്ക്ക് വിളമ്പുക. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവർ നാടും ദൂരവും മറന്ന് ബ്രോസ്റ്റഡ് ജംഗ്ഷനിലെത്തുന്നതും അതുകൊണ്ടു തന്നെ. അങ്ങനെ പുന്നപ്രയും ആലപ്പുഴയുമെന്നല്ല കടലുമെല്ലാം കടന്ന് നീളുകയാണ് കൊറോണക്കാലത്തെ വെല്ലു വിളിച്ച് അഷ്‌റഫ്-നൂർജ്ജഹാൻ ദമ്പതികൾ തുടങ്ങിയ ബ്രോസ്റ്റഡ് ജംഗ്ഷൻ്റെ വിജയ രഹസ്യം.

Broasted Junction

+91 91880 30620

https://maps.app.goo.gl/7eJTMQgDDxhut9U97?g_st=ic