Taste of Kerala

ഭാസ്കരേട്ടൻ തരും; ഒരു രൂപയ്ക്ക് രുചികരമായ എണ്ണ പലഹാരം

25 August 2022 , 11:06 AM

 

തൃശൂർ: വിലക്കയറ്റത്തിൻ്റെ കാലത്ത് രുചികരമായ എണ്ണ പലഹാരം വെറും ഒരു രൂപയ്ക്ക്!. ഒട്ടും അത്ഭുതം വേണ്ട. തൃശൂർ ഊരകം ചേർപ്പ് സ്വദേശിയായ ഭാസ്കരനാണ് സൈക്കിളിൽ സഞ്ചരിച്ച് ഒരു രൂപ പലഹാരങ്ങൾ വിൽക്കുന്നത്.  15 വർഷങ്ങളായി സൈക്കിൾ ഉന്തി പലഹാരം വിൽക്കുന്ന എൺപത്തിയൊന്നുകാരനായ  ഭാസ്കരൻ നാട്ടുകാർക്കെല്ലാം പ്രിയങ്കരനാണ്.  ഭാസ്കരന്റെ പലഹാരങ്ങൾക്ക് ആളുകൾക്കിടയിൽ വലിയ ഡിമാന്റ് ആണ്. വില തന്നെയാണ് പ്രധാന ആകർഷണീയത. വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ്  കാലത്ത് 8.30 നകം  പണി കഴിഞ്ഞ് എല്ലാം പലഹാരക്കുടകളിലാക്കി ബസ് സ്റ്റോപ്പിലേക്ക് ലക്ഷ്യം വച്ച് സൈക്കിൾ ഉന്തും . ചില ദിവസങ്ങളിൽ കച്ചവടം മോശമായിരിക്കും 1000 സാധനങ്ങളാണ് ഒരു ദിവസം ഉണ്ടാക്കുന്നത്.കോവിഡ് സമയത്ത് കച്ചവടം നന്നായി നിലച്ചിരുന്നു. അപ്പോൾ ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം 1500 രൂപ പെൻഷനും റേഷനും ആയിരുന്നു എന്ന് ഭാസ്കരൻ ചേട്ടൻ പറയുന്നു. ഉള്ളി ബോണ്ടയാണ് ഒരു രൂപയ്ക്ക് വിൽക്കുന്നത്. പരിപ്പുവട - 3 , ലഡു - 5, പഴംപ്പൊരി - 3  ഇങ്ങനെയാണ് മറ്റ് സാധനങ്ങളുടെ വില.