Spiritual

നിറദീപങ്ങളുടെ തൃക്കാർത്തിക

06 December 2022 , 5:50 PM

 

 

ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നവൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃക്കാർത്തിക.

  സന്ധ്യക്ക്‌ മൺചെരാതുകളിൽ കാർത്തികദീപം തെളിച്ച് പരാശക്തിയെ മനസിൽ വണങ്ങി തൃക്കാർത്തിക ആഘോഷിക്കുന്നു. 

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. കേരളത്തിൽ ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കുമാരനല്ലൂർ, ചക്കുളത്തുകാവ്,  കൊരട്ടി മുളവള്ളിക്കാവ് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ  വിശേഷാൽ ചടങ്ങുകൾ നടന്നു കാണാറുണ്ട്.

മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തി ച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്ക് തെളിയിക്കുന്നത്. മനസ്സിലെയും വീട്ടിലെയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. അഗ്നിനക്ഷത്രം ആണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹസാഫല്യത്തിന്റെയും പ്രതീകം കൂടിയാണ്.