Spiritual

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കലായി ബലി പെരുനാൾ

28 June 2023 , 9:03 AM

 

സൗദി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കലായി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുനാൾ. മദീനയിലെ അറഫാ സംഗമ സ്മൃതിയിൽ ഇന്നലെ കേരളത്തിൽ നിന്നെത്തിയ വിശ്വാസികളും പങ്കെടുത്തു.കേരളത്തിൽ നാളെയാണ് പെരുനാൾ ആഘോഷിക്കുന്നത്. ബലി പെരുന്നാൾ ത്യാഗത്തിന്റെയും ഓർമ്മ പുതുക്കലാണ്. പണ്ട് പ്രവാചകൻ ഇബ്രാഹിം നബി അള്ളാഹു വിന്റെ പരീക്ഷണത്തെ നേരിട്ടത്തിന്റെ ഓർമ്മയാണത്. സ്വന്തം മകനെ ബലി കൊടുക്കാൻ തയ്യാറായ ഇബ്രാഹിം നബിയുടെ സമർപ്പണത്തിൽ പടച്ചവൻ സംപ്രീതനായി അനുഗ്രഹിച്ചതിന്റെ സുദിനമാണ് ഈ ബലി പെരുനാൾ. ദുൽഹജ് മാസത്തിലെ പത്താം നാളിലെ പെരുനാൾ പണ്ടേ മാറ്റി വച്ചത് സ്നേഹത്തിൽ ഉറച്ചുള്ള ത്യാഗ സ്മൃതികളുമായി സൗഹൃദം പുതുക്കലീനായാണ് .