Spiritual

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

15 June 2023 , 7:42 AM

 

പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറക്കുക. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക് താക്കോല്‍ കൈമാറും.പിന്നീട് പതിനെട്ടാം പടിയില്‍ ആഴി തെളിയിക്കും. ഇന്ന് മറ്റു പൂജകളില്ല. മിഥുനം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിനാണ് നടതുറപ്പ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍ ഉണ്ടാകും. പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.