PRAVAASA LOKAM

യുക്മ ദേശീയ കലാമേളയ്‌ക്ക് തിരശ്ശീല ഉയർന്നു

Rajesh Kesavan

05 November 2022 , 9:35 PM

 

ലണ്ടൻ: പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്‌ക്ക് തിരശ്ശീല ഉയർന്നു. യു കെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന കലാമേളയിൽ മുഖ്യാതിഥിയായി എത്തുന്നത് സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ നരേൻ ആണ്. ചെൽറ്റൻഹാമിലെ പ്രസിദ്ധമായ ക്ളീവ് സ്കൂളിലെ ലത മങ്കേഷ്കർ നഗറിലാണ് കലാമേള അരങ്ങേറുന്നത്.