PRAVAASA LOKAM

യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

26 September 2023 , 12:20 AM

 

അബുദാബി: യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാനുള്ള സമയപരിധി 30ന് തീരും. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവരും ഓൺലൈൻ വഴി അംഗമാകാൻ അറിയാത്തവരുമായ തൊഴിലാളികൾക്കു വേണ്ടി അതാതു കമ്പനികൾ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കുവേണ്ടി കമ്പനി റജിസ്റ്റർ ചെയ്താലും തൊഴിലുടമയ്ക്ക് അധിക ബാധ്യത വരില്ലെന്നും ഇൻഷൂറൻസ് പ്രീമിയം തൊഴിലാളികളിൽനിന്ന് ഈടാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തിനകം ഇൻഷൂറൻസ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. യുഎഇയിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും അൺ എംപ്ലോയ്മെന്റ് ഇൻഷൂറൻസ് നിർബന്ധമാണ്.