PRAVAASA LOKAM

ലോകകപ്പിനു ചൈനയുടെ സമ്മാനമായി രണ്ട് ഭീമൻ പാണ്ടകൾ ഖത്തറിലെത്തി

Shibu padmanabhan

22 October 2022 , 5:30 PM

 

ഷിബു പത്മനാഭന്‍

ദോഹ, ഖത്തര്‍

 

ചൈനയിൽ നിന്ന് രണ്ട് ഭീമൻ പാണ്ടകൾ ഖത്തറിലെത്തി, ‘സുഹൈലും’ ‘തുറയ’ എന്നീ രണ്ടു പാണ്ടകളെ അല്‍കോര്‍ പാര്‍ക്കിലെ പാണ്ട ഹൌസില്‍ ആണു താമസിപ്പിക്കുന്നതു.

 

ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ താവളത്തിൽ നിന്ന് ഇന്നലെയാണ് ഖത്തറിലേക്ക് പുറപ്പെട്ടത്‌.

 

"ഇരു രാജ്യങ്ങളും തമ്മിലുള്ള മൃഗങ്ങളുടെ ഗവേഷണത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സഹകരണ പരിപാടി" യുടെ ഭാഗമായും,ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിന് ചൈന സമ്മാനിച്ചതാണ് ഭീമന്‍ പാണ്ടകള്‍.

 

ചൈനീസ് ഭാഷയിൽ 'ജിംഗ് ജിംഗ്' എന്നും 'സി ഹേ' എന്നും അറിയപ്പെടുന്ന സുഹൈൽ', 'തുറയ' എന്നിവ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പാണ്ടകളാണ്. 

 

21 ദിവസത്തെ ക്വാറന്റൈയിനു ശേഷം പൊതുജനങ്ങൾ അവരെ കാണാന്‍ സാധിക്കും

 

ചൈന- ഖത്തര്‍, ചൈന- അറബ് സൗഹൃദയത്തിന്‍റെയും പുതിമ ഉയരം കുറിക്കുന്ന നിമിഷമാണിതെന്ന്‍ ഖത്തറിലെ ചൈനീസ് അംബാസിഡര്‍ ഷൗ ജിയാൻ പറഞ്ഞു.

 

 

https://twitter.com/PeninsulaQatar/status/1582698014547664896?s=20&t=F1NmZTgOgqQ2CoL3lCKlmg