Viral News

പുതിയ തരംഗമാകുന്നു ത്രെഡ്സ് ആപ്പ്!... ട്വിറ്ററിനെ വിഴുങ്ങാൻ ആദ്യ 4 മണിക്കൂറിനിടെ 5 മില്യൺ സൈൻ അപ്സ്

ഷിബൂസ് ദോഹ, ഖത്തര്‍

06 July 2023 , 7:56 PM

 

ഷിബൂസ്
ദോഹ, ഖത്തര്‍

ട്വിറ്ററിന് വെല്ലുവിളി നൽകിക്കൊണ്ട് പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം , വാട്സ്ആപ്പ് എന്നിവയുടെ ഉടമകളായ മെറ്റ. ത്രെഡ്സ് ( Threads ) എന്ന പേരിലാണ് മെറ്റ പുതിയ സോഷ്യൽ മീഡിയ ആപ്പ് ആരംഭിച്ചിരിക്കുന്നത്

ഈ പ്ലാറ്റ്ഫോം ഇന്ത്യയിൽ അടക്കം ആഗോള തലത്തിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മെറ്റയുടെ ത്രെഡ്സ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ട്വിറ്ററിന്റെ പകർപ്പാണ് എങ്കിലും ഇൻസ്റ്റഗ്രാം കൂടി ഉൾപ്പെടുന്ന തരത്തിലാണ് മെറ്റ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
പ്രതിസന്ധിയിലുള്ള ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരത്തിലാണ് ഇൻസ്റ്റഗ്രാം എന്ന പുതിയ ആപ്പ് ഫോളോ ചെയ്യുന്നവരെത്തന്നെ ഡ്സിലും ഫോളോ പുറത്തിറക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കാണ് പ്രാധാന്യമെങ്കിൽ തഡ്സിൽ ബ്ലോഗിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ ഉള്ളവരെ തന്നെ ത്രെഡ്സിലും ഫോളോ ചെയ്യാനാകു.
എന്നാൽ മെറ്റയുടെ കുടക്കീഴിലുള്ള ഈ ആപ്പ് ഉപയോക്താക്കളിൽ നിന്ന് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്ന ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോഴ്സി മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
ട്വിറ്ററിന്റെ നിലവിലെ ഉടമയായ ഇലോൺ മസ്കും ഇത്‌ ശരിവെക്കുന്നു.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ , ബ്രൗസിങ് ഹിസ്റ്ററി , സേർച് ഹിസ്റ്ററി ,ധനകാര്യവിവരങ്ങൾ, ലൊക്കേഷൻ തുടങ്ങിയ വിപുലമായ വിവരശേഖരണമാണ് നടത്തുന്നതെന്ന് സൂചിപ്പിക്കുന്ന സ്ക്രീൻ ഷോട്ടും ജാക്ക് ഡോഴ്സി പുറത്തു വിട്ടിട്ടുണ്ട്.