Viral News

ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു - ഭ്രമണപഥത്തിൽ എത്തി

14 July 2023 , 3:00 PM

 

രാജ്യത്തിൻ്റെ അഭിമാന ദൗത്യമാകാൻ ചന്ദ്രയാൻ 3 കുതിച്ചുയർന്നു.
ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽനിന്നുമാണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടുള്ള  ഇന്ത്യയുടെ വിക്ഷേപണ വാഹനം ഉയർന്നു പൊങ്ങിയത്.

40 ദിവസത്തെ യാത്രക്കൊടുവിൽ ഓഗസ്റ്റ് 23 അല്ലെങ്കിൽ  24 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രോപരിതലത്തെക്കുറിച്ചു വിവരങ്ങൾ നൽകാൻ അത്യാധുനിക സെൻസറുകൾക്കു പുറമേ രണ്ട് ലാൻഡർ ഹസാർഡ് ഡിറ്റക്‌ഷൻ ആൻഡ് അവോയിഡൻസ് ക്യാമറകളും ദൗത്യത്തിലുണ്ട്.