25 February 2023 , 6:50 AM
'എന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകള്‍ ആയിരുന്നു യുവാക്കള്‍ക്കും പുരുഷന്മാര്ക്കും പ്രായമായ ആളുകള്‍ക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം.'
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു സിനിമയുടെ പ്രമോഷന് കോഴിക്കോട് മാളില്‍ എത്താനിരുന്ന നടിയെ വിലക്കിയത് വിവാദമായിരുന്നു.
ദൈവത്തിന് ഇപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട് എന്നാണ് ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് ഷക്കീല പറഞ്ഞത്. ഇതിനിടെ നടത്തിയ ഷക്കീലയുടെ ഒരു അഭിമുഖമാണ് വൈറാലകുന്നത്. തനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതിനെ കുറിച്ചാണ് ഷക്കീല സംസാരിച്ചത്.
”ഞാന്‍ ചെയ്യുന്ന സമയത്ത് സോഷ്യല്‍ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാന്‍ ആര് എന്തെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാല്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ട്. അവര്‍ ആര് എന്തെന്നെല്ലാം എല്ലാവര്ക്കും അറിയാം. അതുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്.”
”അതില്‍ തെറ്റൊന്നുമില്ല. എന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകള്‍ ആയിരുന്നു യുവാക്കള്‍ക്കും പുരുഷന്മാര്ക്കും പ്രായമായ ആളുകള്‍ക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ്. അതില്‍ എനിക്ക് വിഷമം ഒന്നുമില്ല” എന്നാണ് ഷക്കീല പറഞ്ഞത്.
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചില്‍ ഷക്കീല എത്തുന്നതിനാല്‍ പരിപാടി മാള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. മാളില്‍ ഇരൂന്നൂറോ മുന്നൂറോ ആളുകളെ ഉണ്ടാവൂ എന്നാല്‍ താന്‍ ഇന്ന് ആയിരങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത് എന്നാണ് ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് ഷക്കീല പറഞ്ഞത്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പാലക്കാട് സ്വദേശ..
22 February 2023 , 8:52 PM
ഇത് സന്ധ്യ.. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയാണ് ഈ പെരുമ്പളം..
20 February 2023 , 12:05 PM
പ്രണവ് യാത്രയായി; ഷഹാനയില്ലാത്ത ലോകത്തേക്ക്
17 February 2023 , 4:27 PM
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക; ക്ഷേത്രോത്സവത്തില്‍ പങ്ക..
04 February 2023 , 2:50 PM
സഹകരണ ബാങ്കുകളുടെ വായ്പ കുടിശിക ഒറ്റത്തവണ തീർപ്പാക്കാം: ഈ ദിവസങ്ങളിൽ ബാങ്കു..
31 January 2023 , 8:44 PM
ആശ സുരേഷ് എന്ന സോപാന സംഗീതത്തിലെ ആശാ ദീപം
25 January 2023 , 9:18 AM