22 February 2023 , 8:52 PM
വാഷിങ്ടണ്‍: അടുത്തവര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി
. റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് വിവേക്. പാലക്കാട് സ്വദേശിയായ അദ്ദേഹം യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര് ഗണപതി അയ്യരുടെ മകനായ വി ജി രാമസ്വാമിയാണു വിവേകിന്റെ അച്ഛന്. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുമ്പ് പാലക്കാട് എത്തിയിരുന്നു. 1985 ഓഗസ്റ്റ് ഒന്‍പതിനാണ് രാമസ്വാമിയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. തുടര്‍ന്ന് ഒഹിയോയില്‍ താമസം ആരംഭിച്ച് ഒരു ജനറല്‍ ഇലക്ട്രിക് പ്ലാന്റില്‍ ജോലി ചെയ്തു
നിലവില്‍ വിവേക് എക്സിക്യൂട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് അദ്ദേഹം. 2015 ലും 2016 ലും വിവേക് രാമസ്വാമി ഏറ്റവും വലിയ ബയോടെക് ഐപിഒകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഒന്നിലധികം രോഗ മേഖലകളിലെ വിജയകരമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് എത്തിച്ചു. പരീക്ഷണങ്ങള്‍ എഫ്ഡിഎ അംഗീകൃത ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുകയായിരുന്നു.
യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ലോ പൂര്‍ത്തിയാക്കിയ അദ്ദേഹം 2007 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016 ല്‍ 40 വയസ്സിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായ രാമസ്വാമിയുടെ ആസ്തി 600 മില്യണ്‍ ഡോളറായിരുന്നു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതും, അവര്‍ ആഘോഷിക്കപ്പ..
25 February 2023 , 6:50 AM
ഇത് സന്ധ്യ.. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയാണ് ഈ പെരുമ്പളം..
20 February 2023 , 12:05 PM
പ്രണവ് യാത്രയായി; ഷഹാനയില്ലാത്ത ലോകത്തേക്ക്
17 February 2023 , 4:27 PM
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക; ക്ഷേത്രോത്സവത്തില്‍ പങ്ക..
04 February 2023 , 2:50 PM
സഹകരണ ബാങ്കുകളുടെ വായ്പ കുടിശിക ഒറ്റത്തവണ തീർപ്പാക്കാം: ഈ ദിവസങ്ങളിൽ ബാങ്കു..
31 January 2023 , 8:44 PM
ആശ സുരേഷ് എന്ന സോപാന സംഗീതത്തിലെ ആശാ ദീപം
25 January 2023 , 9:18 AM