Spiritual

പരുമല പെരുന്നാൾ റാസയിൽ പങ്കെടുത്ത് ആയിരങ്ങൾ

01 November 2022 , 7:08 PM

 



തിരുവല്ല:  പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളിൽ പങ്കെടുത്ത് വിശ്വാസ സഹസ്രങ്ങൾ.
ചൊവ്വാഴ്ച വൈകിട്ട് കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം നടന്നു.തുടര്‍ന്ന് സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. കാതോലിക്കാ ബാവായും തിരുമേനിമാരും വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ് വ് നല്‍കി.ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്,

സഖറിയാ മാര്‍ സേവേറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്,ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ ഈവാനിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്,  ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് തുടങ്ങിയ പിതാക്കന്മാര്‍ ശ്ലൈഹിക വാഴ് വില്‍ വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കി.
ആഘോഷമായ പ്രദക്ഷിണത്തില്‍ വിശ്വാസ സഹസ്രങ്ങള്‍ പങ്കുകൊണ്ടു. ബുധനാഴ്ച രാവിലെ 7.30ന്  കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന ആരംഭിക്കും.