Spiritual

ഈ വർഷത്തെ സമ്പൂർണ വിഷുഫലം അറിയാം

15 April 2023 , 12:09 AM

 

സമ്പൂർണ വിഷുഫലം 2023

💥മേടക്കൂറ്.

(അശ്വതി, ഭരണി, കാർത്തിക1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വിഷു ഫലം ഇപ്രകാരമെല്ലാമാണ്. അനുകൂല ഫലവും പ്രതികൂല ഫലവും ഒരുപോലെ വരുന്ന നക്ഷത്രക്കാരാണ് ഈ മൂന്ന് നക്ഷത്രക്കാരും. ഇതിന്റെ ഫലമായി പ്രവര്‍ത്തനരംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂല ഫലങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല അനുഭവിച്ച പല ദുരിതങ്ങളില്‍ നിന്നും എന്നന്നേക്കുമായി മോചനം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അശ്രദ്ധ പലപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വാഹനയോഗം കാണുന്നു. എന്നാല്‍ വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധക്കൂടുതല്‍ വേണം എന്നതും മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കണം.

 

💥ഇടവക്കൂറ്

(കാർത്തിക3/4 രോഹിണി, മകയിരം1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ വിഷു അത്ര നല്ല അനുകൂല ഫലങ്ങള്‍ അല്ല നല്‍കുന്നത്. എങ്കിലും ചെറിയ രീതിയില്‍ ഗുണാനുഭവങ്ങളും ഇവരെ തേടി വരുന്നുണ്ട്. വിദേശത്ത് ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല ഫലം ലഭിക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ചിലപ്പോള്‍ ദാരിദ്ര്യത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത സ്ഥലം മാറ്റത്തിനുള്ള സാധ്യ കാണുന്നു. കര്‍മ്മരംഗത്ത് ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാം.

 

 💥മിഥുനക്കൂറ്

(മകയിരം1/2 തിരുവാതിര, പുണർതം3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ മാത്രം നല്‍കുന്ന ഒരു സമയമാണ് ഈ വിഷു വര്‍ഷം. അതിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ തന്നെ മാറ്റങ്ങള്‍ കണ്ട് തുടങ്ങും. വരുമാനത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം വന്ന് ചേരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. നീണ്ട് പോയിക്കൊണ്ടിരിക്കുന്ന നടക്കിലെന്നുറപ്പിച്ച പല കാര്യങ്ങളും ഈ വിഷു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് നടത്തിയെടുക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സന്താനസൗഭാഗ്യം ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. ഇത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നു. എല്ലാ ദുരിതങ്ങളുടേയും അവസാനമാണ് മിഥുനക്കൂറുകാര്‍ക്ക് ഈ വിഷു.

 

💥 കര്‍ക്കടകക്കൂറ്

 ( പുണർതം1/4 പൂയം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഈ വിഷു വര്‍ഷത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഗുണദോഷ സമ്മിശ്രമായ ഫലത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലെ അശ്രദ്ധ ചെറിയ ചില പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സ്വന്തമായി ഭൂമി വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹിച്ചതുപോലെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ദമ്പതികള്‍ തമ്മില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

 

💥ചിങ്ങക്കൂറ്

(മകം. പൂരം, ഉത്രം1/4)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷു ഫലം നല്‍കുന്നത് അനുകൂല മാറ്റങ്ങളാണ്. ഭാഗ്യം നല്‍കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വിദേശയാത്രക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതില്‍ നിന്നും അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ തിളങ്ങാന് സാധിക്കുന്നു. സന്താനസസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവരില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രമോഷന്‍ ലഭിക്കുന്നു. പണത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

 

💥 കന്നിക്കൂറ്

(ഉത്രം3/4 അത്തം, ചിത്തിര1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷു നല്‍കുന്നത് അത്ര നല്ല ഫലങ്ങള്‍ അല്ല എന്നുള്ളതാണ്. ഇവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ അത്ര മികച്ച രീതിയില്‍ വരണം എന്നില്ല. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പല മേഖലകളിലും അപകട സാധ്യതകള്‍ ഉള്ളതിനാല്‍ അവ അല്‍പം ശ്രദ്ധിക്കണം. പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഈശ്വരാധീനം അല്‍പം കുറഞ്ഞ സമയമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കരുത്. കുടുംബത്തില്‍ അനാവശ്യമായ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 

💥 തുലാക്കൂറ്

(ചിത്തിര1/2 ചോതി, വിശാഖം3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം നിറഞ്ഞ് നില്‍ക്കുന്ന വര്‍ഷമാണ് ഈ വിഷുവര്‍ഷം. ഈ സമയം നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെതേടി വരുന്നു. സന്താന സൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുമിച്ച് നിങ്ങളെ തേടി വരുന്നു. പുതിയ ബിസിനസില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തികമായും പ്രശ്‌നങ്ങളില്ലാത്ത സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതില്‍ നല്ല ഫലമാണ് ലഭിക്കുന്നു. ലാഭനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും എന്നതാണ് സത്യം.

 

 💥വൃശ്ചികക്കൂറ്

വിശാഖം1/4 അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ വിഷുവര്‍ഷത്തില്‍ സംഭവിക്കുന്നു. ഇവര്‍ വിദേശത്തേക്ക് പോവുന്നതിന് ആഗ്രഹിക്കുന്ന വ്യക്തികളെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പ്രാര്‍ത്ഥിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്. കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രാര്‍ത്ഥന നടത്തുന്നവര്‍ അത് മുടക്കാന്‍ പാടുള്ളതല്ല. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

 

💥ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് കര്‍മ്മരംഗത്ത് ആഗ്രഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നു. സാമ്പത്തികമായി ഇവരില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സന്താനസൗഭാഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടി വരുന്നില്ല. സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ്.

 

💥മകരക്കൂറ്

(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വിഷുഫലം നല്‍കുന്നു. ഗൃഹനിര്‍മാണത്തിനും പണി പുനരാരംഭിക്കുന്നതിനും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അലസത വര്‍ദ്ധിക്കുന്ന സമയമാണ് എന്നത് ഓര്‍ത്തിരിക്കേണ്ടതാണ്. കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടി വരും.

 

💥കുംഭക്കൂറ്

(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)

 കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷു വര്‍ഷം അല്‍പം പ്രതിസന്ധികള്‍ നല്‍കുന്നു. ചിലര്‍ക്ക് സാമ്പത്തികമായി വളരെയധികം തളര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ സ്ഥലം മാറ്റം ലഭിക്കുന്നതിനും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്നതിന് ശ്രദ്ധിക്കണം. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചെറിയ ചില അലസത പോലും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം, അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 

💥മീനക്കൂറ്

(പൂരുരുട്ടാതി1/4 ഉത്രട്ടാതി . ഉത്രിട്ടാതി  രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പുനരാരംഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ നിരവധി അവസരങ്ങള്‍ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അല്‍പം ശ്രദ്ധയോടെ ഓരോ നിമിഷവും മുന്നോട്ട് പോവേണ്ടതാണ്. എതിര്‍പ്പുകളെ മറികടക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ ഇവരില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.