Spiritual

ശബരിമല: മകരവിളക്ക് പൂജകൾക്കായി ഇന്നു നട തുറക്കും.

30 December 2022 , 10:04 AM

 

തന്ത്രി കണ്ടരര് രാജീവര് ആയിരിക്കും നട തുറക്കുക. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും 

ശബരിമല: മകരവിളക്ക് പൂജകൾക്കായി ഇന്നു നട തുറക്കും ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവര് ആയിരിക്കും നട തുറക്കുക. ശേഷം മാളികപ്പുറം ക്ഷേത്ര നട തുറക്കുന്നതിനായി മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും. മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷമാകും ഭക്തർക്ക് പതിനെട്ടാം പടി കയറാനാവുക.ജനുവരി 14നാണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളൽ ജനുവരി 11ന് നടക്കും. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും മകരവിളക്ക് തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമാല്യത്തിനു ശേഷമാകും തുടങ്ങുക.