PRAVAASA LOKAM

റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷം: എത്രയും വേഗം ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്ന്‍ വിടണം

20 October 2022 , 1:38 PM

 

ഡല്‍ഹി: റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് യാത്ര പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. യുക്രെയിനിലെ നാല് പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംബസി നിര്‍ദ്ദേശം പുറത്തിറക്കിയത്. അതേസമയം, യുക്രെയ്‌നിലെ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിര്‍, നിപ്രോ മേഖലകളില്‍ വൈദ്യുതി, ജലവിതരണം തടസപ്പെട്ടു. റഷ്യന്‍, ഇറാന്‍ നിര്‍മ്മിത കമികാസി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.