Agricultural

അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നു: 68 ഏക്കറില്‍ കൃഷിയുമായി ഒരു കർഷകൻ

27 August 2022 , 1:01 PM

 

  1. പാലക്കാട് : അട്ടപ്പാടിയിൽ  68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൃഷി ചെയ്യുന്നത്. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്ത്ക്കുഴി, ഗോഞ്ചിയൂര്‍, കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 60 കര്‍ഷകരാണ് കൃഷിയിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തില്‍നിന്നുമാണ് ഉരുളക്കിഴങ്ങ് വിത്തുകള്‍ എത്തിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെ നിര്‍ദേശത്തോടെയാണ് കൃഷി. ലാഭമായാല്‍ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.