Spiritual

പയ്യന്നൂർ കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കമായി

04 February 2023 , 12:25 PM

 

 

പയ്യന്നൂർ കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കമായി .കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചതോടെയാണ് പെരുങ്കളിയാട്ടത്തിന് തുടക്കമായത് .

കളിയാട്ട ദിവസങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, പനയാൽ ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. കൂത്ത്, ചങ്ങനും പൊങ്ങനും, കൈക്കോളൻ എന്നിവയും കെട്ടിയാടും.

ആറിന് മൂന്നിന് മംഗലക്കുഞ്ഞുങ്ങളോടു കൂടിയുള്ള തോറ്റം ചുഴയലും സമാപനദിവസമായ ഏഴിന് 12-ന് മേലേരി കൈയേൽക്കലും തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരലും നടക്കും.