PRAVAASA LOKAM

ഇംഗ്ലണ്ടിലേക്ക് വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ

രാജേഷ് കേശവൻ.

14 October 2022 , 11:13 AM

 

 

പ്രതിസന്ധി  താമസ സൗകര്യം ലാഭ്യമാകുന്നതിൽ

ബർമിംഗ്ഹാം: ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 ജൂണിൽ അവസാനിച്ച വർഷത്തിൽ, 486,868 സ്പോൺസേർഡ് സ്റ്റഡി വിസകൾ അനുവദിച്ചിട്ടുണ്ട് (ആശ്രിതർ ഉൾപ്പെടെ), ത് 2019-നെ അപേക്ഷിച്ച് 71% കൂടുതലാണ്. ഈ വർഷം ഇന്ത്യൻ പൗരന്മാർക്ക് 117,965 സ്റ്റുഡൻറ് വിസയാണ് അനുവദിച്ചിട്ടുള്ളത്, 2019 നെ അപേക്ഷിച്ച് 80,569 (+215%) ൻ്റെ വർദ്ധനവ്. ഇതോടെ ചൈനയെ പിന്തള്ളി ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഇംഗ്ലണ്ടിൽ പഠിക്കാൻ എത്തുന്നു എന്ന സ്ഥാനം ഇന്ത്യയ്ക്ക് ലഭ്യമായി. ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. വർഷം അനുവദിച്ച വിദ്യാർത്ഥികളുടെ വിസയുടെ പകുതിയും (48%) ചൈനീസ്, ഇന്ത്യൻ പൗരന്മാരാണ്. സമീപകാല വർദ്ധനവിന് മുമ്പ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി വിസകൾ അനുവദിച്ചത് 2010 ജൂണിൽ അവസാനിച്ച വർഷത്തിൽ ആയിരുന്നു.

 

  ഏകദേശം 307,394 വിദ്യാർത്ഥികൾക്ക് വർഷം വിസ അനുവദിച്ചു. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവ് താമസ സ്ഥലത്തിൻറെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. പല യൂണിവേഴ്സിറ്റികൾക്കും വിദ്യാർഥികൾക്കായി മതിയായ താമസ സൗകര്യം ഒരുക്കുവാൻ സാധിച്ചിട്ടില്ല. അവസരം മുതലെടുത്ത് ഏജൻറ്മാർ വാടകയിനത്തിൽ വരുത്തിയ മുന്തിയ വർദ്ധനവ് വിദ്യാർഥികൾക്ക് ഇരുട്ടടിയായിട്ടുണ്ട്. ചെറിയ മുറികൾ പോലും മൂന്നും നാലും കുട്ടികൾ പങ്കിട്ടാണ് ഉപയോഗിക്കുന്നത്മതിയായ ടോയ്‌ലറ്റ് സംവിധാനത്തിൻ്റെ അപര്യാപ്തതയും കുട്ടികളെ അലട്ടുന്നുണ്ട്. അതിനിടയിൽ സ്റ്റുഡൻറ് വിസയിൽ എത്തുന്നവർ ആശ്രിത വിസയിൽ ആളുകളെ കൂടെ കൂട്ടുന്നതിൻ്റെ കണക്കുകൾ പുറത്തുവന്നതോടെ നിയന്ത്രണം ഏർപ്പെടുത്തുന്നതിനേക്കുറിച്ച് ആലോചിക്കുകയാണ് സർക്കാർനൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്തിന് പ്രത്യേകിച്ച് ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഹോം സെക്രട്ടറി സുവെല്ലാ  ബ്രെവർമാൻ ന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

 

ഇതിനിടയിൽ ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരംഭിച്ച കൂടിക്കാഴ്ച രജിസ്ട്രേഷൻ നിർത്തിവെച്ചു. 14ന് വൈകിട്ട് ആറു മുതൽ എട്ട് വരെ നടക്കുന്ന  പരിപാടിയിലേക്ക് വലിയതോതിൽ രജിസ്ട്രേഷൻ എത്തിയതോടെയാണ് നിർത്തിവെക്കേണ്ടി വന്നത്. ലണ്ടൻ ഇന്ത്യൻ-ഹൈക്കമ്മീഷൻ ഓഫീസിലെ ഗാന്ധി ഹാളിൽ വച്ചാണ് കൂടിക്കാഴ്ച. വൈകിട്ട് ആറു മുതൽ എട്ടു വരെ ഉദ്യോഗസ്ഥരുമായി വിദ്യാർത്ഥികൾക്ക് സംസാരിക്കാം.