PRAVAASA LOKAM

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ അമീറിനു അധികാരപത്രം കൈമാറി

shiboos

18 August 2023 , 3:53 PM

 

ദോഹ . ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അധികാരപത്രം സമർപ്പിച്ചു.
ഖത്തറിൽ അമീറിന് അധികാരപത്രം കൈമാറുന്നതോടെയാണ് അംബാസിഡർമാർ ഔദ്യോഗികമായി സ്ഥാനമേൽക്കുക.
ഇന്ത്യൻ അംബാസിഡറായി ചുമതലയേൽക്കുന്നതിന് ഈ മാസം 5 ന് തന്നെ വിപുൽ ദോഹയിലെത്തിയിരുന്നു.