Tourism

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഒരുങ്ങി; തേജസ്വിനിയിലേക്ക് സഞ്ചാരികൾക്ക് സ്വാഗതം

25 August 2022 , 10:22 AM

 

കാസർകോഡ്:  തേജസ്വിനി കായലിൻ്റെ സൗന്ദര്യം സഞ്ചാരികൾക്ക് ഇനി ആവോളം ആസ്വദിക്കാം.

കേ​ര​ളീ​യ വാ​സ്തു​ശി​ൽ​പ മാ​തൃ​ക​യി​ൽ നിർമ്മിച്ച കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങി. 135 മീ​റ്റ​ർ നീ​ള​ത്തി​ൽ, നാ​ല് ലെ​വ​ലു​ക​ളു​ള്ള മൂ​ന്ന് ജെ​ട്ടി​ക​ളും വാ​ക്ക് വേ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ക​രി​ങ്ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഇ​രി​പ്പി​ട​ങ്ങ​ളോ​ടെ​യു​ള്ള സൈ​റ്റ് സീ​യി​ങ് ഏ​രി​യ​യും ടെർമിനലിൻ്റ പ്ര​ത്യേ​ക​ത​ക​ളാ​ണ്.  പ്ര​ശ​സ്ത ആ​ർ​ക്കി​ടെ​ക്റ്റ് മ​ധു​കു​മാ​റാ​ണ് പ​ദ്ധ​തി ഡി​സൈ​ൻ ചെ​യ്ത​ത്.  ഉടൻ തു​റ​ന്ന് കൊ​ടു​ക്കും.  

 2001ൽ ​ടൂ​റി​സം വ​കു​പ്പി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​ൽ റി​സോ​ർ​ട്ട്സ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ കോ​ട്ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ഹൗ​സ് ബോ​ട്ടു​ക​ളു​മാ​യാ​ണ് ക്രൂ​യി​സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, 2022 ആ​കു​മ്പോ​ഴേ​ക്ക് 30ഓ​ളം ഹൗ​സ് ബോ​ട്ടു​ക​ളാ​യി മാ​റി. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കോ​ട്ട​പ്പു​റ​ത്തേക്ക് കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. കാ​യ​ൽ ടൂ​റി​സം  വ​ള​ർ​ന്ന് വ​രു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മ​ന​സ്സി​ലാ​ക്കി​യ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മ​ല​നാ​ട് റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ട്ട​പ്പു​റ​ത്ത് ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് വേ​ണ്ടി എ​ട്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തത്.