Tourism

ഊട്ടിയിൽ വൻ തിരക്ക്; വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

01 May 2023 , 1:13 PM

 

ഊട്ടി: വൻ തിരക്കിൽ വീർപ്പുമുട്ടി ഊട്ടി. ഊട്ടിയിലേക്ക് ബസ് വിളിച്ച് ഗ്രൂപ്പായി പോകുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ്‌ വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ തന്നെ ടാക്സി വിളിച്ചു യാത്ര ചെയ്യേണ്ടതാണ്.

മെയ്‌ 1 മുതൽ മെയ്‌ 29 വരെ ആണ് ഈ നിയന്ത്രണം. പന്ത്രണ്ട് സീറ്റോ അതിന് മുകളിലുള്ള എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ചെറിയ വണ്ടികളായ ഇന്നോവ, മറ്റ് കാറുകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല.