Tourism

സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്

15 June 2023 , 9:57 AM

 

തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദ ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനുള്ള ചുമതല. കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ക്ക് പു​റ​മേ സ്ത്രീ​സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, റി​സോ​ര്‍ട്ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ടൂ​ര്‍ പാ​ക്കെ​ജു​ക​ള്‍, അം​ഗീ​കൃ​ത വ​നി​താ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍, ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍, ഹൗ​സ് ബോ​ട്ടു​ക​ള്‍, ഹോം ​സ്റ്റേ​ക​ള്‍, വ​നി​താ ടൂ​ര്‍ ഗൈ​ഡു​മാ​ര്‍, ക്യാ​മ്പി​ങ് സൈ​റ്റു​ക​ള്‍, കാ​ര​വ​നു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ തു​ട​ങ്ങി വ​നി​താ യാ​ത്രി​ക​ര്‍ക്ക് സ​ഹാ​യ​ക​മാ​കു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ആ​പ്പി​ലു​ണ്ടാ​കും.