Spiritual

നീലംപേരൂർ പൂരം പടയണി ഇന്ന്

24 September 2022 , 8:44 AM

 

നീലംപേരൂർ: പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്നു നടക്കും . പതിവു ചടങ്ങുകൾക്കും അനുജ്ഞ വാങ്ങലിനും കുടം പൂജ കളിക്കും ശേഷം നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രമുറ്റത്ത് ഇന്നു രാത്രി 10.30 ന് അന്നങ്ങളുടെ വരവ് ആരംഭിക്കും .  91 പുത്തൻ അന്നങ്ങളും കോലങ്ങളും പടയണിക്കളത്തിൽ എത്തും . സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർ ഷികത്തിന്റെ ഭാഗമായി ഭാരതാംബയുടെ കോലം ഇത്തവണ അവതരിപ്പിക്കുന്നുണ്ട് . രാത്രി 12.30നു ചൂട്ടുവെളിച്ചത്തിന്റെ പ്രഭയിൽ വല്യന്നം എഴുന്നള്ളും . 11 മീറ്ററാണ് ഉയരം. ചിങ്ങമാസത്തിലെ അവിട്ടം നാളിൽ ചൂട്ടു വച്ച് ആരംഭിച്ച പടയണിയുടെ 16 -ാം ദിവസമായ ഇന്നത്തെ ചടങ്ങുകൾ അവ സാനിക്കുന്നതോടെ പടയണിക്കാലത്തിനു സമാപ്തിയാകും .