Tourism

വരൂ .. മറവൻതുരുത്തിലേക്ക്

08 January 2023 , 7:09 AM

 

ഒരു മാസം മുമ്പ് ഒരു യാത്ര പോയി ... ഗ്രാമ വിശുദ്ധിയുള്ള , നിറയെ കൃഷിയിടങ്ങളുള്ള , പാടശേഖരങ്ങളും ആറും കൈത്തോടുകളും ആരാധനാലയങ്ങളും എല്ലാം ചേർന്ന ശാന്തമായ  ഒരിടം ....

മറവൻതുരുത്ത് ഗ്രാമം .... പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും അതിർത്തി ഗ്രാമമായതിനാൽ തന്നെ ഇവിടുത്തെ ഓരോ മൺതരിക്കും പറയാനുണ്ട് ഒത്തിരി ചരിത്രങ്ങൾ ... അവയെല്ലാം ചുവർ ചിത്രങ്ങളായി നമ്മോട് കഥ പറയുന്ന മതിലുകൾ ....

കയാക്കിങ്ങിനും വള്ളം തുഴച്ചിലിനും എല്ലാം അവസരമൊരുക്കുന്നതാണ് വാട്ടർ സ്ട്രീറ്റ് ... ഗ്രാമീണ ഉത്പന്ന നിർമ്മാണ കേന്ദ്രങ്ങൾ , അമ്പലങ്ങൾ ... കടത്ത് വഞ്ചി അങ്ങനെയങ്ങനെ പലതും ...

പറഞ്ഞ് വന്നത് എറണാകുളം, കോട്ടയം , ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം ഒരു വൺ ഡേ ട്രിപ്പ് വയ്ക്കാൻ പറ്റിയ സ്ഥലമാണ് മറവൻതുരുത്ത് ഗ്രാമം .

ജനുവരി പതിനാലാം തിയതി രണ്ടാം ശനിയാണ് , പൊതു അവധിയാണ്.. മറവൻതുരുത്തിലെ ഇത്തിപ്പുഴയോരത്ത് ഇവിടുത്തെ ടൂറിസം ക്ലബുകാർ കലാപരിപാടികളും , ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനങ്ങൾക്കായി നാട്ടു ചന്തയുമെല്ലാം  സംഘടിപ്പിച്ചിട്ടുണ്ട് .

വരിക ... ഗ്രാമത്തിലെ ഉൾവഴികളിലൂടെ സ്വച്ഛത ആസ്വദിക്കുക  .. തൂക്കുപാലത്തിൽ ഒന്ന് നടക്കുക , കടത്ത് വഞ്ചിയിൽ പുഴ യാത്ര  കൈത്തോടിലൂടെ കയാക്കിങ്... നാടൻ ഭക്ഷണങ്ങൾ കഴിക്കുക .. നാട്ടുത്പന്നങ്ങൾ വാങ്ങി ഗ്രാമീണ സംരംഭകൾക്ക് കൈത്താങ്ങാവുക ... വൈകിട്ട് വൈക്കം കായലിലെ ഓളപ്പരപ്പുകൾക്കിടയിലേയ്ക്ക് സൂര്യനിറങ്ങുന്നതു കൂടെ കാണാനായാൽ ശുഭം  കുറെ നല്ല ഓർമ്മകളുമായി വീടുകളിലേയ്ക്ക് പോകാം ...

 

( എഴുത്ത്: ജാനറ്റ് ആൻഡ്രൂസ് )