20 January 2023 , 10:49 AM
പത്തംനംതിട്ട: ശബരിമല ക്ഷേത്രത്തിലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നടയടച്ചു. രാവിലെ അഞ്ചരയ്ക്ക് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് വിഭൂതി കൊണ്ട് അയ്യപ്പനെ മൂടി യോഗനിദ്രയിലേക്ക് നയിച്ചു. ശേഷം ആറരയ്ക്ക് നടയടച്ചു. ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ രാത്രി മാളികപ്പുറത്ത് ഗുരുതി നടന്നു. ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നട അടച്ച ശേഷമാണ് ഗുരുതി നടത്തിയത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു. ഇത്തവണ മണ്ഡല, മകരവിളക്ക് കാലം അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കിനാണ് സാക്ഷ്യം വഹിച്ചത്. ഇനി കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കും.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി
25 March 2023 , 10:21 AM
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ചരിത്രപ്രസിദ്ധമായ കാവുതീണ്ടല് ഇന്ന്
24 March 2023 , 5:26 AM
റംസാൻ; ശരീരവും മനസ്സും നവീകരിക്കാനുള്ള അവസരം
23 March 2023 , 12:38 PM
ചന്ദ്രപ്പിറവി കണ്ടു; കേരളത്തില്‍ റമദാൻ വ്രതാരംഭമായി
22 March 2023 , 10:09 PM
ആചാരപ്പെരുമയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാടകശാല സദ്യ
17 March 2023 , 2:04 PM
മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട 14 ന് തുറക്കും
12 March 2023 , 3:58 PM