Agricultural

കാന്താരി കൃഷി ചെയ്യാം കാശുണ്ടാക്കാം കൂടെ ആരോഗ്യവും നിലനിർത്താം വില കേട്ടാൽ ഞെട്ടും 800 രൂപ

24 August 2022 , 11:17 AM

 

നമ്മുടെ മണ്ണിൽ വളരെ നന്നായി വളരുന്ന കാന്താരി വളരെ ലാഭകരമായി കൃഷി ചെയ്യാവുന്ന ഒരു നാടൻ വിളയിനമാണ്, ഹൃദ്രോഗമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാന്താരി ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്. നമ്മൾ തന്നെ കൃഷി ചെയ്യുന്നത് കൊണ്ട് രാസവള പ്രയോഗവും വിഷവുമില്ലാത്തതിനാൽ ആവശ്യത്തിന് ഉപയോഗിക്കുകയുമാകാം. ഒരു കാലത്ത് എല്ലാ വീടുകളിലും അടുക്കള കൃഷിയായി നട്ടു വളർത്തിയിരുന്ന കാന്താരിയുടെ ഇപ്പോഴത്തെ വില കേട്ടാൽ  ഞെട്ടും കിലോയ്ക്ക് 800 രൂപ. വലിയ അളവിൽ സ്ഥലം ആവശ്യമില്ല എന്നത് സ്ഥലപരിതിയുള്ളവർക്കും ഏറ്റെടുത്ത് ചെയ്യാവുന്ന വിളയിനമായി കാന്താരിയെ മാറ്റുന്നു. കൂടാതെ ഒരു സാധാരണ കുടുംബത്തിലെ ജൈവ മാലിന്യം മാത്രം മതിയാകും കാന്താരി കൃഷി ചെയ്യാൻ. ഭൂമി ലഭ്യമല്ലാത്തവർക്ക് കെട്ടിടങ്ങളുടെ മട്ടുപ്പാവിലും ബാൽക്കണിയിലുമൊക്കെ ഗ്രൗബാഗിലും ഉപയോഗശൂന്യമായ പത്രങ്ങളിലുമായി കാന്താരി നടാം. കമ്പോസ്റ്റായ അല്പം ചാണകപ്പൊടിയോ കോഴിക്കാഷ്ടമോ ഉണ്ടെങ്കിൽ സംഗതി ഉഷാർ, ഇനി ഇതൊന്നുമില്ലെങ്കിലും വീടുകളിലെ ജൈവ മാലിന്യം ഇനോകുലം ഉപയോഗിച്ച് കമ്പോസ്റ്റാക്കി ഉപയോഗിച്ചാലും നല്ല വിളവ് ലഭിയ്ക്കും നമ്മുടെ മണ്ണിൽ വിളയുന്ന മറ്റൊരു വിളയ്ക്കും ലഭിയ്ക്കാത്ത മോഹവിലയാണ് ഇപ്പോൾ കാന്താരിയ്ക്ക് ലഭിയ്ക്കുന്നത്.