Spiritual

പീഢാനുഭവ സ്മരണയുടെ ഒരുക്കമായി വലിയ നോമ്പിന് തുടക്കം

20 February 2023 , 5:28 AM

 

യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയുടെ ഒരുക്കമായി കൈക്കൊള്ളുന്ന അമ്പതു നോമ്പ് അഥവാ വലിയ നോമ്പ് ക്രൈസ്തവ സഭയിലെ എറ്റവും പ്രാധാന്യമേറിയ നോമ്പാണ്. വിഭൂതിത്തിരുനാള്‍ മുതല്‍ വലിയ ശനിവരെയുള്ള ദിവസങ്ങളിലാണു നോമ്പു കൈക്കൊള്ളുന്നത്. അമ്പതു നോമ്പെന്ന് അറിയപ്പെടുന്നെങ്കിലും ഈ ദിവസങ്ങളെല്ലാം നോമ്പില്‍ ഉള്‍പ്പെടുന്നില്ല. ഓശാന ഞായറും ഓശാന ഞായറിനു മുന്‍പുള്ള് ഞായറും (ലാസര്‍ ഞായര്‍) വിശുദ്ധ വാരത്തിലെ എല്ലാദിവസങ്ങളും നോമ്പെന്ന വിവക്ഷയില്‍ നിന്ന് ഒഴിവായിരിക്കും എന്നാല്‍ നോമ്പിന്റെ കണിശതകള്‍ ഈ ദിവങ്ങളില്‍ ഒഴിവാക്കാനും അനുവാദമില്ല. നോമ്പിന്റെ തുടക്കവും ദിവസങ്ങളും പൗരസ്ത്യസഭകളിലും പാശ്ചാത്യ സഭകളിലും വ്യത്യാസപ്പെട്ടിരിക്കും.

അമ്പതു നോമ്പ് അനുഷ്ടിക്കുന്നത് ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും, ആ പീഡാസഹത്തിലേക്ക് തദ്ദാത്മ്യപ്പെടാനും, ജീവിതത്തില്‍ നേരിടുന്ന വൈഷമ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനും, ത്യാഗങ്ങള്‍ സഹിക്കാനും സര്‍വ്വോപരി ജീവിതത്തില്‍ ദൈവിക സാന്നിധ്യം രൂപപ്പെടുത്താനുമാണ്