Tourism

കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഗവി

11 September 2022 , 8:56 PM

 

 ർഡിനറി എന്ന മലയാള സിനിമയിലൂടെ പ്രസിദ്ധിയാർജിച്ച പത്തനംതിട്ടയിലെ ഗവി ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

റാന്നി റിസർവ്വ് വനത്തിനുള്ളിൽ പെടുന്ന പ്രദേശമാണ് ഗവി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പത്തനംതിട്ടയിൽ നിന്നും 109 കിലോ മീറ്റർ അകലെയാണ് ഇവിടം. കോടമഞ്ഞ് പൊതിഞ്ഞ കൊടും കാട്ടിലൂടെയുള്ള യാത്രയാണ് ഗവിയുടെ പ്രധാന മനോഹാരിത.

ആനക്കൂട്ടക്കങ്ങളടക്കമുള്ള വന്യ മൃഗങ്ങളുള്ള കാട്ടിലൂടെയാണ്  യാത്ര. സുന്ദരമായ മൂഴിയാർ, കക്കി ആനത്തോട്, കൊച്ചുപമ്പ ,ഗവി തുടങ്ങി 5 ഡാമുകൾ നമുക്ക് കാണുവാൻ കഴിയും. പച്ച പുതച്ച മഴക്കാടിലൂടെയുള്ള യാത്രതന്നെയാണ് ഗവിയെ മനോഹരമാക്കുന്നത്. നിരവധിയായ ചെറിയ പാലരുവികളും മാർഗമധ്യേ കാണാൻ സാധിക്കും. ശരീരം മരവിപ്പിക്കുന്ന തണുപ്പാണ് ഈ വെള്ളത്തിന്.

നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന സ്കാർലെറ്റ് ക്ലോക്ക്  വൈൻ പൂവുകൾ ഗവിയിൽ കാണുവാൻ സാധിക്കും നിരവധിയായ പക്ഷി വർഗ്ഗങ്ങളും ഈ കാട്ടുപാതയിൽ കാണുവാൻ കഴിയും. ഗവിയിലെ അധിക പ്രതീക്ഷ  തെറ്റിധാരണയാണ് , പോകുന്ന വഴികളിലാണ് നിധികളായി കാഴ്ച്ചകളുള്ളത് , പോകുന്ന വഴി ഒരിക്കലും തിരികെ വരാൻ അനുവദനീയമല്ലാത്തതിനാൽ കണ്ട് കൺ നിറച്ച്  യാത്ര തുടരുക . പുൽമേടുകളും , എക്കോ പോയിന്റുകളും , ആനത്താരകളും , കണ്ണിനും മനസ്സിനും നൽകുന്നത് കുളിരുന്ന അനുഭവമാണ്. 

 പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ ആറിന് സ്റ്റാർട്ട്‌ ചെയുന്ന ഗവി കുമളിലേക്കുള്ള ബസ്സ്. 170 രൂപ ആണ് ഒരാളുടെ അങ്ങോട്ടുള്ള ചിലവ് വരുന്നത്. ബസ്സ് യാത്രയിൽ ടോപ് സ്റ്റേഷൻ ഉൾപ്പടെയുള്ള കാഴ്ചകൾ.. ഡാമുകൾ അവിടൊക്കെ ബസ് കാഴ്ചകർക്ക് വേണ്ടി നിർത്തി തരുന്നതാണ്. ദിവസത്തിൽ ഒറ്റ ബസ്സ് ആണ് ഗവിക്ക് ഉള്ളത്. ഗവിയിൽ നിന്നും ഭക്ഷണം വേണമെങ്കിൽ ഡ്രൈവറോഡ് പറഞ്ഞാൽ വിളിച്ച് ഏർപ്പാട് ആക്കുന്നതായിരിക്കും. അല്ലങ്കിൽ വണ്ടിപെരിയാർ പോയി ഹോട്ടൽ ഭക്ഷണം കിട്ടും. ഉച്ചയ്ക്ക് 12:00 ആകുമ്പോൾ ഗവി എത്തുന്നതായിരിക്കും. അവിടെ ഇറങ്ങി കാഴ്ചകൾ ഒക്കെ കാണുമ്പോൾ അതേ ബസ്സ് കുമളി പോയിട്ട് തിരിച്ച് 2:45  ആകുമ്പോൾ ഗവിയിൽ എത്തും. അതിൽ കയറി തിരിച്ച്  രാത്രി7:15 ആകുമ്പോൾ പത്തനംതിട്ട ഡിപ്പോയിൽ എത്തുന്നതായിരിക്കുo