Spiritual

വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി

06 November 2022 , 11:19 AM

 

 

വൈക്കം: പഞ്ചാക്ഷരീ മന്ത്രങ്ങൾ മുഴങ്ങുന്ന വൈക്കത്തപ്പന്റെ തിരുഃസന്നിധിയിൽ ഇനി അഷ്ടമി ഉത്സവ നാളുകൾ. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. കെടാവിളക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. സിനിമാതാരം ജയസൂര്യ കലാമണ്ഡപത്തിൽ ദീപം തെളിയിച്ചു. തുടർന്ന് നടന്ന ശ്രീബലിക്ക് തിരുനക്കര ശിവൻ തിടമ്പേറ്റി.