Spiritual

ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് ആരംഭമായി.

03 December 2022 , 8:28 AM

 

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി.

ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി. ഭക്തരായ ആയിരങ്ങളാണ് ഏകാദശി വ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴുത് സായൂജ്ജ്യമടയാൻ ഈ ഘട്ടത്തിൽ ഗുരുവായൂരിലേക്ക് എത്തുന്നത്. ഏകാദശി വ്രത ദിനങ്ങളായ  ഇന്നും നാളെയും ക്ഷേത്രത്തിൽ വിഐപി ദർശനം അനുവദിക്കില്ല. ഇന്നലെ പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല എന്നതും പ്രത്യേകതയാണ്. ഇന്നും നാളെയും ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്നതാണ് ഏകാദശി ഊട്ടിലെ വിഭവങ്ങൾ രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേർക്കാണ് ഭക്ഷണമൊരുക്കുന്നത്.