Spiritual

ആലുവയിലേക്ക് ഭക്തജനപ്രവാഹം; ശിവരാത്രി ബലിതർപ്പണം തുടങ്ങി

18 February 2023 , 5:45 AM

 

 

ആലുവ: പ്രസിദ്ധമായ ആലുവ  ശിവരാത്രി ഇന്ന്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡും ആലുവ നഗരസഭയും ഒരുക്കിയിരിക്കുന്നത്. ബലി തർപ്പണത്തിനായി പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുങ്ങിയിട്ടുണ്ട്. ഇന്ന് തുടങ്ങിയ ബലിതർപ്പണം നാളെ രാവിലെ 11 മണി വരെ തുടരും.

         ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ഇന്ന് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കുന്നു.  

      ആയിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ബലി തർപ്പണത്തിനെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. ജില്ല കളക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിലയിരുത്തി. 

      ഭക്തജനങ്ങളുടെ യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ആലുവയിലേക്ക് പ്രത്യേക ട്രെയിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തുന്നുണ്ട്.