PRAVAASA LOKAM

ജോലി ചെയ്യാൻ പറ്റുമോ…? ഹയ്യ കാർഡിൽ ഖത്തറിലേക്ക് വന്നാൽ യാഥാര്‍ത്ഥ്യം ഇതാണ്

shiboos

15 July 2023 , 3:52 PM

 

ഹയ്യ കാർഡിൽ ഖത്തറിലേക്ക് വന്നാൽ ജോലി ചെയ്യാൻ പറ്റുമോ? വിദേശത്തു നല്ലൊരു ജോലി നേടി ജീവിതം കെട്ടിപ്പടുക്കാൻ വരുന്ന യുവാക്കളേ… നിങ്ങൾ പറ്റിക്കപ്പെടുകയാണ്. ഹയ്യ കാർഡ് ഒരിക്കലും ജോലി കണ്ടെത്താനുള്ള ഒരു മാർഗമായി ഉപയോഗപ്പെടുത്തരുത്. രാജ്യം സന്ദർശിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാനുമുള്ള പ്രത്യേക എൻട്രി പെർമിറ്റ് മാത്രമാണ് ഹയ്യാ കാർഡെന്നും ഒരു കാരണവശാലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഹയ്യ കാർഡ് ദുരുപയോഗം ചെയ്യരുതെന്നും ഖത്തർ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഹയ്യ കാർഡിൽ എത്തി ജോലി ചെയ്തതിന് നിരവധി പേർ പിടിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹയ്യ കാർഡിൽ ഖത്തറിലെത്തിയവരിൽ തിരികെ പോകാതിരുന്നവരെയും ജോലി ചെയ്‌തു പിടിക്കപ്പെട്ടവരെയും ഇതിനോടകം.
ഡീപോർട്ട് ചെയ്യപ്പെട്ട് നാട്ടിൽ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ഏർപ്പെടുത്താൻ പോവുന്നത്.
ഇത്തരത്തിൽ ഹയ്യ കാർഡിൽ വന്നവർക്ക് ജോലി നൽകുന്നവർക്കും പിഴ, സ്ഥാപനം അടച്ചുപൂട്ടൽ തുടങ്ങിയ കർശന ശിക്ഷകൾ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഹയ്യ കാർഡിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കള്ള ഏജന്റുമാരിൽ കുടുങ്ങിയാണ് പലർക്കും ഈ അവസ്ഥയുണ്ടായിട്ടുള്ളതെന്നത് മറ്റൊരു നഗ്നസത്യമാണ്.
എന്തായാലും നിലവിൽ 2024 ജനുവരി 24 വരെയാണ് ഹയ്യാ കാർഡിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നിരവധി കുടുംബങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തി മാതാപിതാക്കളേയും കുടുംബത്തേയും സുഹൃത്തുക്കളേയുമൊക്ക രാജ്യത്തേക്ക് കൊണ്ടുവന്നത്. നിയമം കർശനമാക്കുന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ അധികൃതർ കൊണ്ടുവരാനും സാധ്യതയേറുകയാണ്.