Spiritual

അയ്യപ്പ സത്രം : മണികണ്ഠൻമാർക്ക് വ്രതമാല ചാർത്തി സുരേഷ് ഗോപി

17 October 2022 , 10:05 AM

 

 

റാന്നി:  വൃശ്ചികമാസത്തിൽ 29 മുതൽ (15/12/2022)മുതൽ ധനു 12 വരെ റാന്നിയിൽ  നടക്കാനിരിക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു നടന്ന മണികണ്ഠ സമ്മേനം വടശേരിക്ക ചെറുകാവ് ദേവീ ക്ഷേത്രത്തിൽ വച്ച് ചലചിത്ര താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി എം എൽ എ പ്രമോദ് നാരായണൻ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു.

18 കുഞ്ഞു മാളികപ്പുറങ്ങൾക്കും മണികണ്ഠൻമാർക്കും താരം വ്രതമാല അണിയിക്കുകയും ആചാരാനുസൃതമായി ദക്ഷിണ നൽകുകയും ചെയ്തു. ചെറുകാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു ലഭിച്ച വ്രതമാലകളാണ് കുട്ടികളെ അണിയിച്ചത്.   പ്രശസ്ഥ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കീർത്തനം ആലപിച്ചു.  നീലയും നീലയുമണിഞ്ഞാണ് സുരേഷ് ഗോപി സമ്മേളനത്തിൽ പങ്കെടുത്തത്. 

അയ്യപ്പ മഹാ സത്രത്തിന്റെ രക്ഷാധികാരികളിൽ ഒരാളാണ് സുരേഷ് ഗോപി. ശബരിമല തന്ത്രിമാരായ  കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനരര്,  പി ജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരാണ് മഹാ സത്രത്തിന്റെ മറ്റ് രക്ഷാധികാരികൾ. 

ഡിസംബർ 15മുതൽ ഡിസംബർ 27 വരെ (വൃശ്ചികം 29 മുതൽ ധനു 12 വരെ) റാന്നി വൈക്കം മണികണ്ഠനാൽത്തറക്ക് സമീപമാണ് സത്രം നടക്കുക.വൃശ്ചികം ഒന്ന് മുതൽ 41 ദിവസവും നാരായണീയവും, അർച്ചനകളും,ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം, അയപ്പഭാഗവത യജ്ഞം, നവഗ്രഹ പൂജ, ശ്രീ ചക്ര നവാവരണ പൂജ, അയ്യപ്പഭാഗവത യജ്ഞം, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി ആദ്ധ്യാത്മിക പരിപാടികൾ നടക്കും.അയ്യപ്പ ഭാഗവത സത്രം ജനറൽ കൺവീനർ എസ് അജിത്ത് കുമാർ നെടുമ്പ്രയാർ അധ്യക്ഷനയിരുന്നു. പ്രസിഡന്റ് പ്രസാദ് കുഴികാല , പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, സാബു പി, പി ആർ ബാലൻ, സതീഷ് പുതിയത്ത്, വിജയ ലഷ്മി  തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. 

പന്തളം സുദർശന്റെയും, മനോജ്‌ കോഴഞ്ചേരിയുടെയും നേതൃത്വത്തിൽ പന്തളം ശ്രീ അയ്യപ്പ ഭജന സമിതിയും, തിരുവഭരണപാത സംരക്ഷണ സമതി കോഴഞ്ചേരി യൂണിറ്റിന്റെയും നേത്യത്തിൽ ഭജനയും നടന്നു.