Tourism

കുറഞ്ഞ ചിലവിൽ കുട്ടനാട് കായൽ സവാരി; ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ പാസഞ്ചര്‍ കം ടൂറിസം ബോട്ട് -സീ കുട്ടനാട് സർവ്വീസ് തുടങ്ങി

Alappuzha Reporter

17 September 2022 , 10:20 PM

 

ആലപ്പുഴ: കുട്ടനാടിൻ്റെ വശ്യമനോഹാരിത കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ പാസഞ്ചര്‍ കം ടൂറിസം ബോട്ട് -സീ കുട്ടനാട് സർവ്വീസ് തുടങ്ങി. 1.90 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഐ.ആര്‍.എസ്. ക്ലാസില്‍ നിര്‍മിച്ച സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം.

30 സീറ്റുകളാണ് മുകളിലെ നിലയിലുള്ളത്. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ടൂറിസം കം പാസഞ്ചര്‍ സര്‍വീസാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ള നാടന്‍ ലഘു ഭക്ഷണങ്ങള്‍ ബോട്ടില്‍ ലഭിക്കും. 

ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയില്‍ തിരിച്ചെത്തുംവിധമാണ് സര്‍വീസ്. ഏകദേശം രണ്ടര മണിക്കൂറാണ് യാത്രാ സമയം.