PRAVAASA LOKAM

മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു.

One Minute news

10 December 2022 , 1:17 PM

 

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് മരണപ്പെടുകയായിരുന്നു.

ജിദ്ദ: പാലക്കാട് സ്വദേശി  പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. (23) ആണ് മരിച്ചത്.ജിദ്ദ റോഡിലെ ഉതൈമിലാൽ ഇന്ന് രാവിലെയായിരുന്നു അപകടം.  ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ച് മരണപ്പെടുകയായിരുന്നു. ചെര്‍പ്പുളശേരി കാക്കാതോട് പാലംപാറയില്‍ ഷംസുദ്ദീന്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷം മുന്‍പാണ് ഷന്‍ഫീദ് സൗദി അറേബ്യയിലെത്തിയത്.  നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിച്ചേക്കും.