Spiritual

തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര പുറപ്പെട്ടു

23 December 2022 , 8:13 PM

 

ആറന്മുള:ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. 

പ്രത്യേകം അലങ്കരിച്ച രഥത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര  26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും.

 

450 പവന്‍ തൂക്കമുള്ള തങ്ക അങ്കി മണ്ഡല പൂജയ്ക്ക് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ചതാണ്.  പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.