26 November 2022 , 12:46 PM
ശബരിമല: ശബരിമല സന്നിധാനത്തിലേക്ക് വൻ ഭക്തജന പ്രവാഹം. ഏതാനും ദിവസങ്ങളായി പുലർച്ചെ മൂന്നിന് നട തുറക്കുന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ഭക്തർ ഓൺലൈൻ ബുക്കിംഗ് നടത്തിയ ദിവസം ഇന്നാണ്. അയ്യപ്പദർശനത്തിനായി പമ്പ മുതൽ സന്നിധാനം വരെ തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ശനി ,ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തീർത്ഥാടകരുടെ തിരക്ക് ഏറുന്നത്. 85000 പേരാണ് അയ്യപ്പ ദർശനത്തിനായി ഇന്ന് ഓൺലൈൻ ബുക്കിംഗ് നടത്തിയത്. സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ബുക്കിംഗാണ് ഇന്നത്തേത്. തിങ്കളാഴ്ചയും 75000 ന് മുകളിലാണ് കണക്ക്. തിരക്ക് നിയന്ത്രിക്കുന്നതിന് പമ്പ മുതൽ സന്നിധാനം വരെ വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മരക്കൂട്ടം മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായാണ് കടത്തി വിടുന്നത്. ഭക്തർക്ക് ഇടയിൽ പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
കാഴ്ചയുടെ വിരുന്നായി കോട്ടാങ്ങൽ വലിയപടയണി
28 January 2023 , 7:07 AM
പ്രവാസിയുടെ വഴിപാട്, ഗുരുവായൂരപ്പന് പാൽപ്പായസം ഉണ്ടാക്കാൻ ഭീമൻ നാലുകാതൻ വാർ..
24 January 2023 , 12:19 AM
മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നടയടച്ചു
20 January 2023 , 10:49 AM
മകരവിളക്ക് ഇന്ന്: ശബരിമലയിൽ വൻ ഭക്തജന തിരക്ക്
14 January 2023 , 9:51 AM
എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയും
10 January 2023 , 10:07 AM
ധനുമാസ തിരുവാതിര
05 January 2023 , 1:23 PM