PRAVAASA LOKAM

ഈദിയ എടിഎംയില്‍ നിന്ന് 5, 10, 50, 100 റിയാൽ പിന്‍വലിക്കാം

Shiboos

23 June 2023 , 2:59 PM

 

ഷിബൂസ്
ദോഹ, ഖത്തര്‍

ദോഹ:  ഇന്നലെ മുതൽ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ 'ഈദിയ' എടിഎം സേവനം ലഭ്യമാക്കി.
ഈദ് നാളുകളിൽ ഉപഭോക്താക്കൾക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു വേണ്ടിയുള്ള എടിഎം സേവനമാണിത്.

ഈദിയ എന്ന പേരിലുള്ള എടിഎം  ഇക്കഴിഞ്ഞ ഈദുൽ ഫിത്‌റിലാണ് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്. കുട്ടികൾക്ക് പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ പെരുന്നാൾ നാളിൽ നൽകുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം ആരംഭിച്ചത്.

പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽഖോർ മാൾ, അൽമീറ (തുമാമ, മൈതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ 10 വ്യത്യസ്ത സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.